June 16, 2009

അവിചാരിതമായി സംഭവീച്ചത്‌ .........

അവിചാരിതമായി
മാസത്തില്‍ ഒരിക്കല്‍ സാലറി
കിട്ടിയില്ലെങ്കില്‍
കിട്ടിയില്ലെങ്കില്‍ ..?

അവിചാരിതമായി
മാസത്തില്‍ ഒരു ഹര്‍ത്താലെങ്കിലും
ഉണ്ടായില്ലെങ്കില്‍,
ഉണ്ടായില്ലെങ്കില്‍?

അവിചാരിതമായി
ഒരു തമാശയെങ്കിലും
ചീറ്റിപ്പോയില്ലെങ്കില്‍,
ചീറ്റിപ്പോയില്ലെങ്കില്‍?

ഒരു മനുഷ്യജന്മത്തില്‍
ഒരു അപവാദത്തിനോ
പാരവെപ്പിനോ
ഇരയായില്ലെങ്കില്‍,
ഇരയായില്ലെങ്കില്‍?

ഒരു രോഗമെങ്കിലും പിടിപെട്ട്
ഒരിക്കലെങ്കിലും തളര്‍ന്നു കിടന്നില്ലെങ്കില്‍
കിടന്നില്ലെങ്കില്‍?

അവിചാരിതമായി ഒരു ബോറനെ സഹിക്കാന്‍
നിങ്ങടെ ഒന്നോ രണ്ടോ ദിവസം
പാഴായില്ലെങ്കില്‍,
പാഴായില്ലെങ്കില്‍?

അവിചാരിതമായി
ചാവുക തന്നെ ഭേദം.

സ്വയംവര രാജകുമാരന്‍

ഒരു പുണ്യ പുരാണ കഥ

കൊട്ടാരം നായകളുടെ നിര്‍ത്താതെ ഉള്ള ഓരിയിടല്‍ കേട്ടാണ് കുമാരന്‍ ഞെട്ടി ഉണര്‍ന്നത്. നേരം നന്നേ പുലര്‍ന്നിരിക്കുന്നു. കട്ടിലില്‍ നിന്നും ചാടി എഴുന്നേറ്റു ചെന്നു കണ്ണാടിയില്‍ നോക്കി. സന്തത സഹചാരിയും ജന്മസിദ്ധവും ആയ ആ പുച്ച്ച്ചഭാവം മുഖത്ത്‌ ഉണ്ടെന്നു ഉറപ്പാക്കി. പതിവില്ലാതെ പല്ലുതേച്ചു , കുളിച്ച് അന്തപുരത്തിന്റെ മൂലയ്ക്ക് കിടന്ന ഉടയാട കളെല്ലാം വാരിചുറ്റി, സ്വര്‍ണം കെട്ടിയ രുദ്രാക്ഷ മാലയും അണിഞ്ഞു കുമാരന്‍ പതുക്കെ തന്‍റെ പുതുതായ്‌ വാങ്ങിയ രഥത്തില്‍ കയറി വടക്കന്‍ ദേശത്തേക്ക് യാത്ര തിരിച്ചു. ഇന്നു അവിടത്തെ രാജകുമാരിയുടെ സ്വയം വരം ആണ്.

കൊട്ടാരത്തില്‍ നാനാ ദിക്കില്‍ നിന്നും ധാരാളം യുവരാജാക്ക്ന്‍് മാര്‍ എത്തിയിട്ടുണ്ട്. കുമാരനും അവരില്‍ ഒരാളായി ഇരിപ്പുറപ്പിച്ചു. എന്താണാവോ കൊമ്പെറ്റിഷന്‍് ഐറ്റം. എന്തായാലും ഞാന്‍ തന്നെ ജയിക്കും. കുമാരന്‍ തീരുമാനിച്ചു.

രാജാവും പരിവാരങ്ങളും ആസനസ്ഥരായി. "കണ്ണ് മൂടികെട്ടിക്കൊണ്ട്ഇതാ.. ഈ മുകളില്‍ കറങ്ങുന്ന മത്തി കഷണത്തില്‍ അമ്പെയ്തു കൊള്ളികണം. വിജയിക്ക് രാജകുമാരിയെ വരിക്കാം". രാജഗുരു പറഞ്ഞു.

ഒരോരോ യുവരജക്കാന്‍ മാര്‍ ശ്രമിച്ചു കൊണ്ടിരുന്നു. ആര്ക്കും ലക്ഷ്യം ഭേദിക്കാന്‍ കഴിഞ്ഞില്ല. അവരെ എല്ലാം കുമാരന്‍ നന്നായി പുഛി ക്കുന്നടയിരുന്നു. ഒടുവില്‍ കുമാരന്റെ അവസരം വന്നു. കുമാരന്‍ സിംഹാസനത്തില്‍ നിന്നും എഴുന്നേറ്റു നടു തളത്തിലേക്കു ഇറങ്ങി. അതേ പുച്ച ഭാവത്തില്‍ സദസ്സിനെ ഒന്നു നോക്കി. കുമാരന്റെ രൂപം കണ്ടതും രാജാവ് അമ്പരന്നു? ഏതാണീ കൂതറ രാജകുമാരന്‍? ഇവനെങ്ങാനും വിജയിച്ചാല്‍? രാജാവിന്‌ അത് ഓര്‍ക്കാന്‍ തന്നെ വിഷമം ആരുന്നു. കുമാരന്‍ മുകളിലേക്ക് നോക്കി. അതെ കൊട്ടാരം കാന്റീനില്‍ നിന്നും കിട്ടുന്ന അതെ തരം മത്തി കഷണം. പിന്നൊന്നും ചിന്തിച്ചില്ല. വില്ലെടുത്തു, ഭടന്മാര്‍ കുമാരന്റെ കണ്ണുകള്‍ കെട്ടി ഒന്നു കറക്കി വിട്ടു. കുമാരന്‍ മത്തി കഷണം ലക്ഷ്യമാക്കി വില്ല് കുലച്ചു, തൊടുത്തു, അതാ ആ മത്തിയുടെ മാറു പിളര്ന്നുകൊണ്ടു അമ്പ്‌ കടന്നു പോയ്!!! കുമാരന്‍ വിജയിച്ചിരിക്കുന്നു. എല്ലാവരും സന്തോഷത്താല്‍ കയടിച്ചു. മറ്റാരും കാണാതെ മട്ടുപാവില്‍ നിന്നും ഇതെല്ലം നോക്കി കാണുന്നുന്ടരുന്ന കുമാരിയും തുള്ളിച്ചാടി.

പക്ഷെ രാജാവ് മാത്രം ദുഖിതനായി കാണപ്പെട്ടു. ഇവനെങ്ങനെ... ലുക്ക്‌-ഇല്ലാത്ത ഇവന് ഇത്രേം കഴിവ് ഉണ്ടാരുന്നോ? എങ്ങിനെ എങ്കിലും ഒഴിവാക്കിയേ പറ്റു. രാജഗുരു രാജാവിന്റെ മനസ് വായിച്ചറിഞ്ഞു. "മത്സരം അവസാനിച്ചിരിക്കുന്നു. വിവാഹ തീയതി പിന്നീട് അറിയിക്കും. എല്ലാവര്ക്കും പിരിഞ്ഞു പോകാം."-രാജഗുരു അരുളി.

സദസ്സ് വിജനം ആയി. പക്ഷെ കുമാരന്‍ മാത്രം പോയില്ല. എങ്ങിനെ എങ്കിലും കുമാരിയെ ഒന്നു കാണണം. എന്താ ഒരുവഴി. രാജഗുരുവിനെ സമീപിച്ചാലോ? അങ്ങേരെ തപ്പിപിടിക്കാം. കുമാരന്‍ രാജസദസ്സിലേക്ക് കടന്നു. അതാ രാജഗുരു. തന്‍റെ ഇന്ഗിതം കുമാരന്‍ അവതരിപ്പിച്ചു. "കുമാരന്‍ പൊക്കോളൂ. കുമാരി തോഴിമാരോടോപ്പം ഒരിടം വരെ പോയിരിക്കുവാണ്. നാളെ കഴിഞ്ഞേ വരൂ. മടങ്ങിവന്നാല്‍ ഉടനെ ഒരു ദൂതനെ അയച്ചു കുമാരനെ വിളിപ്പിച്ചോളാം".

എന്തോ പന്തികേട്‌ തോന്നിയ കുമാരന്‍ അവിടെ അധികം നേരം നിന്നില്ല. നേരെ കൊട്ടാരത്തില്‍ എത്തി ചേര്ന്നു. കുമാരിയുടെ ദേശത്തെ ദൂതനെയും കാത്തു ദിവസങ്ങള്‍ തള്ളിനീക്കി. പതിവുപോലെ... കുളിയില്ല...ജപമില്ല... അലക്കില്ല...

അങ്ങനെ ദിവസങ്ങള്‍ കൊഴിഞ്ഞു പോയ്, ഒരു നാള്‍ ദൂതന്‍ എത്തി. വിവാഹം നടക്കില്ല. ജാതകദോഷം! കുമാരന്‍ അമ്പരന്നു. സ്വയം വരത്തിലും ഗാന്ധര്‍വ്വത്തിലും ആരെങ്കിലും ജാതകം നോക്കുമോ? ഇല്ല. ഇതു ചതി ആണ് ചതി, കൊലച്ചതി. എന്തെങ്കിലും ചെയ്തേ പറ്റു. തട്ടിക്കൊണ്ടു പോന്നാലോ? വേണ്ട. തനിക്കിവിടെ ഗ്രൌണ്ട് സപ്പോര്‍ട്ട് കുറവാണു. ആദ്യം കുമാരിയുടെ മനസ് അറിയണം. അത് തനിക്ക് അനുകൂലം അല്ലെങ്കില്‍ താന്‍ നാറും. കൊട്ടാരം പ്രീമിയര്‍ ലീഗില്‍ തോറ്റതിന്റെ നാണക്കേട് മാറിവരുന്നതേ ഉള്ളു. അതിന്റെ കൂടെ ഇതും കൂടി ആയാല്‍...?തല്ക്കാലം കുമാരിയുടെ നീക്കങ്ങള്‍ അറിയാന്‍ രണ്ടു ചാരന്മാരെ ഡ്യൂട്ടിക്കിടാം .

അധികം ദിവസങ്ങള്‍ കഴിഞ്ഞില്ല. ചാരന്മാര്‍ ഒരു വാര്‍ത്തയും ആയി എത്തി. കുമാരി ഇന്നു വൈകിട്ട് തന്‍റെ ദേശത്തിന്റെ അതിര്‍ത്തിയിലൂടെ പോകുന്നു. ഏതോ കൂട്ടുകാരിയെ കാണാന്‍ ആണ്. ഇതു തന്നെ തക്കം. എങ്ങിനെ എങ്കിലും കുമാരിയെ നേരില്‍ കാണണം. തന്‍റെ മനസ്സു തുറക്കണം.

സമയം സന്ധ്യ ആയി. കുമാരന്‍ വേഷം മാറി ആരും കാണാതെ അതിര്‍ത്തിയില്‍ എത്തി. ഒരു വഴിപോക്കനോട് കാര്യം തിരക്കി. കുമാരി പോയ് കഴിഞ്ഞിരിക്കുന്നു. ഇനി ഏതായാലും തിരിച്ചു വരുന്നതു വരെ കാത്തിരിക്കാം. നേരം ഇരുട്ടി തുടങ്ങി. കുറ്റാകൂരിരുട്ടു. ഒരു മരത്തില്‍ ചാരി ഇരുന്നു.

"ഹോയ്‌ ഹൊയ് ഹോയ്‌... ഹോയ്‌ ഹൊയ് ഹോയ്‌... ഹോയ്‌ ഹൊയ് ഹോയ്‌..."

ഏതോ പല്ലക്കിന്റെ ശബ്ദം, കുമാരി ആയിരിക്കണം. പാതയോരതുനിന്നും അല്പം മാറി കുമാരന്‍ നിന്നു. അതെ പല്ലക്കില്‍ കുമാരി തന്നെ. പക്ഷെ പല്ലക്ക് ചുമക്കുന്ന മല്ലന്‍ മാരും തീപന്തം ഏന്തി തോഴി മാരും കൂടെ ഉണ്ട്. അവരുടെ കയ്യിലെങ്ങാനും എന്നെ കിട്ടിയാല്‍ ചവിട്ടി തേച്ചു കളയും. കുറച്ചു അകലത്തില്‍ ഇവരെ പിന്തുടരാം.

നേരം പാതിരാത്രി ആകുന്നു. മല്ലന്മാര്‍ ക്ഷീണിതരായി. അവര്‍ പല്ലക്ക് താഴ്ത്തി വച്ചിട്ട് കുറച്ചുനേരം വിശ്രമിക്കാനിരുന്നു. അര്‍ദ്ധ മയക്കത്തില്‍ ആയിരുന്ന കുമാരിയെ ഉണര്‍ത്താതെ സ്വല്പം മാറി ഇരുന്നു അവര്‍ തോഴി മാരോടൊപ്പം ഒരോരോ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നു...

"അറിഞ്ഞോ, നമ്മള്‍ക്ക് അടുത്ത മാസം പണകിഴി ഇല്ല."
"കൊട്ടാരം വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആണ്"
"എന്ന് കരുതി ചുമടിനു ഒരു കുറവും ഇല്ലല്ലോ..."
"അതെ അതെ ... സ്വര്‍ണ കടക്കാര്‍ പറയും പോലെ... പണികൂലിയും ഇല്ല , പണികുറവും ഇല്ല "
"ഉടന്‍ മാറും എന്നാണ് കേള്കുന്നത്"
ഇങ്ങനെ പോയ് അവരുടെ സംസാരം.

ഇതു തന്നെ തക്കം. കുമാരന്‍ പതുക്കെ ഇരുട്ടിന്‍റെ മറ പറ്റി പല്ലകിന്റെ അടുത്തെത്തി. അതില്‍ നുഴഞ്ഞു കയറി. ഞെട്ടി ഉണര്‍ന്ന കുമാരി അലറി. ശബ്ദം പുറത്തു വന്നില്ല. കുമാരന്‍ അവളുടെ വായ് പോത്തിയിരുന്നു.
"കുമാരീ... ഭയപെടെണ്ട... ഞാനാണ്‌... സ്വയം വരം ജയിച്ച കുമാരന്‍..."

അവള്‍ക്ക് തന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ ആയില്ല. കുമാരന്‍ കയ്യില്‍ കരുതിയിരുന്ന ഒരുകെട്ട് താളിയോല നീട്ടികൊണ്ട് പറഞ്ഞു. "കുമാരീ, ഇതെല്ലം നമ്മുടെ ജാതക പൊരുത്ത ഫലങ്ങള്‍ ആണ്. നമ്മുടെ രാജ്യത്തെ പ്രശസ്തരായ ജ്യോതിഷികള്‍ തയ്യാറാക്കിയത്. ഇതില്‍ഒന്നും ഒരു കുഴപ്പവും കാണുന്നില്ല. കുമാരിയുടെ അച്ഛനെ ആരോ തെറ്റിധരിപിച്ചതാണ്. ദയവായീ ഇതു കൈപ്പറ്റിയാലും." ഇത്രയും പറഞ്ഞു കുമാരന്‍ മല്ലനമാര്‍ വരും മുന്പേ തടിതപ്പി. കുമാരിക്ക് ഇതുവരെ അന്ധാളിപ്പ് മാറിയില്ല. തന്‍റെ കുമാരേട്ടന്‍ ഒരു ധീരന്‍ തന്നെ. ലുക്ക്‌ ഇല്ലേല്‍ എന്താ? ധൈര്യം ഉണ്ടല്ലോ. പക്ഷെ പിതാ ശ്രീ വേണ്ടാന്ന് പറഞ്ഞ ബന്ധം തുടര്‍ന്നാല്‍ ?... തിരിച്ചു കൊട്ടാരത്തില്‍ എത്തിയ കുമാരി ആകെ വിഷ്ണ്ണ് യായിരുന്നു.

"എന്ത് പറ്റി കുമാരി ഒരു വൈക്ലബ്യം..." രാജാവ് ചോദിച്ചു..
" അത്... പിതാശ്രീ..."
"കുമാരീ മടിക്കാതെ പറയൂ..."
" അത്... അത്... സ്വയംവരം..."
"ഹ ഹ ഹാ .... മകളെ, നിന്റെ ദുഃഖം ഞാന്‍ മനസിലാക്കുന്നു. അതിനെന്താ... നമുക്കു സ്വയംവരം- സീസണ്‍2 നടത്താം ."
"അതല്ല പിതാശ്രീ..."
"പിന്നെന്താണ്.. എന്തായാലും തുറന്നു പറയു ..."
"ആദ്യ സ്വയം വരം ജയിച്ച കുമാരനെ മതി എനിക്ക്... അല്ലാതെ എനിക്കീ ജന്മം മറ്റൊരു വിവാഹം വേണ്ട."
"എന്ത് പറഞ്ഞു നീ... ധിക്കാരി... കടന്നു പോകു എന്‍റെ മുന്നില്‍ നിന്നും..."

പിറ്റേന്ന് മുതല്‍ കുമാരി നിരാഹാരം തുടങ്ങി... കുമാരിക്കായി കൊണ്ടുവച്ച പാല്‍കഞ്ഞി പഴെമ്കഞ്ഞി ആയി... കാടിവെള്ളം ആയി... കുമാരിയുടെ തീരുമാനം മാറ്റിയില്ല... ആരോഗ്യനില മോശം ആയീ... കൊട്ടാരം വൈദ്യര്‍ രാജവിനോടെ പറഞ്ഞു..."ഇങ്ങനെ പോയാല്‍ കുമാരിയുടെ കാര്യം..."

രാജാവ് എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങി. തന്റെ പൊന്നു മകള്‍ ആണ്. അവള്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍... എന്ന് കരുതി ഈ ബന്ധം അനുവദിക്കാമോ? ഇതു അവളെ കാട്ടില്‍ കൊണ്ട് കളയുന്നതിനു തുല്യം അല്ലെ? പക്ഷെ അവളുടെ ജീവന്‍...ഒടുവില്‍ മനസില്ലാ മനസോടെ രാജാവ് സമ്മതം മൂളി. കുമാരി നിരാഹാരം നിര്‍ത്തി. രാജാവ് വിവാഹത്തിന് സമ്മതിച്ച വാര്‍ത്ത‍ നാടെങ്ങും പടര്ന്നു. കുമാരന്‍ ഹാപ്പി ആയ്‌.

പ്രിയപ്പെട്ട കൂട്ട് കാരെ, നമ്മളില്‍ ഒരുവന്‍ ആയ ആ കുമാരന്റെ വിവാഹം നടക്കാന്‍ പോകുക ആണ്. ഔദ്യോഗിക അറിയിപ്പ് ഉടന്‍ വരും. ആ വധൂ വരന്മാര്‍ക്ക് നല്ലൊരു വിവാഹ ജീവിതം നമുക്കു ആശംസിക്കാം.

വര്‍ഷങ്ങള്ക് ശേഷം....
കുമാരന്‍ ഇന്നു സ്വന്തം രാജ്യത്തില്ല. കുമാരിയുടെ ദേശത്തും അല്ല. അവര്‍ മറ്റൊരു രാജ്യത്ത് സര്‍വ പ്രതാപത്തോടെ കുഞ്ഞു കുട്ടി പരാധീനത കളുമായി സസുഖം കഴിഞു കൂടുകയാണ്. ഒരു ദുഃഖം മാത്രം.കുമാരന്റെ പ്രിയ ഭോജനം ആയ മത്തി ഫ്രൈ ഈ നാട്ടില്‍ കിട്ടാനില്ല!

June 12, 2009

അരികില്‍ നീ ഇല്ല എന്ന സത്യത്തിനെ അറിയുവാന്‍ ആകില്ല എനിക്ക് ഒരിക്കലും

ആദ്യം നമ്മള്‍ കണ്ടു , അത് എന്‍റെ യോഗം...
പിന്നെ പരിചയപെട്ടു, അത് എന്‍റെ വിധി...

പിന്നെ നമ്മള്‍ മിണ്ടി, അത് എന്‍റെ ഗ്രഹപിഴ...
പിന്നെ നമ്മള്‍ ആകാശത്ത്, അത് എന്‍റെ _____ ...

പിന്നെ നല്ല കൂട്ട്കാര്‍ ആയി , അത് എന്‍റെ മുജന്മ പാപം...
എന്നാലും നമ്മള്‍ ഇനിയും _____ ആയിരിക്കും

അത് എന്‍റെ തല വര...
-------------------------------------------------------------
ചുരുക്കി പറഞ്ഞാല്‍ വരാന്‍ ഉള്ളത് വഴീയില് തങ്ങില്ല
പ്രചോദനം: ബാബു കുട്ടന്‍

സ്വസ്ഥതയുടെ തീരം തേടി

സ്വസ്തമിരിക്കനൊരിടം തേടി
സ്വാര്‍ത്ഥത ഇല്ലതോരിടം തപ്പി
സ്വെര്യ വിഹാരം ചെയ്യാന്‍ വെമ്പും
സ്വാര്‍ത്ഥത വിട്ടോരെന്‍ മനമുഴ്റി

കുന്നിന്‍ മുകളില്‍ പൊന്തകാട്ടില്
അരുവിക്കരയില്‍ പച്ച പുല്ലില്‍
വന്മലയോര താഴ്വരയില്‍
എല്ലാമെന്‍ മനമെത്താന്‍ വെമ്പി

ഇവിടെ പകലില്‍ താണ്ടവം ആടും
ശ്ബ്ദം കാതിന്‍ പാട പൊളിക്കും
ഇവിടെ കാണും പേകൂതെല്ലാം
പാവം കണ്ണിനും ദുഃഖമുണര്‍ത്തും

ഓട്ടകളമതില്‍ വന്‍ മോഹത്താല്‍
കന്നി പിള്ളേര്‍ വിസിലിനു നില്‍കെ
മൂത്ത് നരചിട്ടാശ നശിച്ചൊരു
മൂപനെനിക്കിതിലില്ലൊരു പുകിലും.

June 11, 2009

മൃതി ( ഒരു നന്ദിത കവിത )

എന്റെ വൃന്ദാവനം ഇന്നു
ഓര്‍മകളില്‍ നിന്നെ തിരയുകയാണ്
അതിന്റെ ഒരു കോണിലിരുന്നു
ഞാന്‍ നിന്നെ മറക്കാന്‍ ശ്രമിക്കുകയും...

എനിക്കും നിനക്കും ഇടയില്‍ അനന്തമായ അകലം...

എങ്കിലും നനുത്ത വിരലുകള്‍ കൊണ്ടു
നീ എന്റെ ഉള്ളുതോട്ടു ഉണര്‍ത്തുമ്പോള്‍
നിന്റെ അദൃശ്യമായ സാമീപ്യം ഞാന്‍ അറിയുന്നു...

ഇപ്പോള്‍ ഞാന്‍ അറിയുകയാണ്
നിന്നെ മറക്കുക എന്നാല്‍ മൃതി ആകണം എന്ന്...
ഞാന്‍ നീ മാത്രമാണെന്ന്.

പാണ്ടി കതിര

ഇതു ഒരു വെറും കഥ അല്ല. യഥാര്‍ഥ സംഭവം ആണ്. നടക്കുന്നത്‌ നമ്മുടെ കൊച്ച് കേരളത്തിലും പാണ്ടി നാട്ടിലും ആയിട്ടാണ്. കഥ ആരംഭിക്കുന്നതിനു മുന്‍പ്‌ നമുക്ക് കഥാപാത്രങ്ങളെ ഒന്നു പരിചയപ്പെടാം.

മലയാളി പാപ്പാന്‍
മധ്യ കേരളത്തിലെ അറിയപ്പെടുന്ന ഒരു പാപ്പാന്‍ ആണ്. 'മദ്യ' കേരളത്തില്‍ ആണ് താമസമെങ്കിലും കേരളത്തിലും വെളിയിലുമായി ഒത്തിരി ഉത്സവങ്ങളും 'പാപ്പന്മാരുടേതായ' രീതിയില്‍ ആഘോഷിക്കുന്ന ഒരു അടിപൊളി പാപ്പാന്‍ എന്നു വേണം പറയാന്‍. കുടുംബ പരമായി ഇവര്‍ ആന പ്രേമികള്‍ ആണ് കേട്ടോ. പണ്ട് ഒരു കുഴി ആന സ്വന്തമായിട്ട്‌ ഉണ്ടായിരുന്ന കുടുംബം ആണ്. ഇപ്പോള്‍ പഴയ പ്രതാപം ഒക്കെ പോയി. വീടിന്റെ മുന്‍പില്‍ ഒരു കുഴി മാത്രേ ഉള്ളു.

പാണ്ടി കതിര
ഈ കഥാ പാത്രത്തെ കുറിച്ചു ഇപ്പോള്‍ പറഞ്ഞാല്‍ ശരിയാവില്ല. 'ഇവള്‍' ആരാണു എന്നു കഥ വായിച്ചു തന്നെ അറിയുന്നതാണു നല്ലത്.

അപ്പോള്‍ നമുക്ക് സംഭവങ്ങളുടെ വിശദാം ശങ്ങളില്ലേക്ക് കടക്കാം
അല്ലേ? നമ്മുടെ പാപ്പാന്‍ ഒരു ഉത്സവം ആഘോഷിക്കാന്‍ പോയതാണു പാണ്ടി നാട്ടില്‍. ആഘോഷം എന്നു പറഞ്ഞാല്‍ എല്ലാ രീതിയിലും ഉള്ള ആഘോഷം. ആന പാപ്പാന്‍ മാരുടെ ആഘോഷ രീതികള്‍ പറഞ്ഞറിയിക്കേണ്ട കാര്യമില്ലല്ലൊ. അങ്ങനെ ഒരു ആഘോഷം ഒക്കെ കഴിഞ്ഞു പാപ്പാന്‍ പൊള്ളാച്ചിയില്‍ എത്തി. പാപ്പാന്‍ ഒറ്റ അല്ല കേട്ടോ. കൂടെ കുറേ പരിവാരങ്ങളും ഉണ്ട്‌.

പൊള്ളാച്ചി ചന്തയെ കുറിച്ചു നിങ്ങള്‍ക്കൊക്കെ അറിയാമായിരിക്കുമല്ലോ. ധാരാളം കഴുതതകളും കോവര്‍ കഴുതതകളും ഉള്ള സ്ഥലം. പാപ്പന്മാര്‍ 'മദ്യ' തിരുവതാം കൂറില്‍ നിന്നും വരുന്നത്‌ കൊണ്ടും. ആഘോഷങ്ങള്‍ കഴിഞ്ഞത് കൊണ്ടും, കഴുത ഏതു കുതിര ഏതു എന്നു അറിയാന്‍ പാടില്ലാത്ത അവസ്ഥ. കൂടുതല്‍ ഒന്നും പറയേണ്ടല്ലോ. 'പെണ്ണ് ഏതു ആണ് ഏതു' എന്നു പോലും തിരിച്ചു അറിയാന്‍ പറ്റുന്നില്ല.


പൊള്ളാച്ചിയില്‍ ഇറങ്ങിയതെ പാപ്പാന്മാര്‍ 'കുതിരയെ' കണ്ടു. കുതിരയെ കണ്ട അവരുടെ മനസ്സില്‍ ഒരു ആഗ്രഹം പൊട്ടി മുളച്ച്‌. ഒരു കുതിരയെ വാങ്ങിയാലോ? കൂടെ ഒരു കുതിര വണ്ടി കൂടെ വാങ്ങിയാല്‍ നാട്ടില്‍ സവാരിക്ക് കൊടുക്കാം. ഈ recession ടൈമില്‍ നല്ല ഒരു വരുമാനം ആകും. അല്ല ഈ ആനയെ കൊണ്ട്‌ എത്ര നാളാണ് നടക്കുന്നത് ? ആനക്കാരന്‍ എന്നു പറഞ്ഞാല്‍ തന്നെ നാട്ടില്‍ ഒരു വിലയും ഇല്ല. കുതിര വണ്ടി ആണെങ്കില്‍ ഒരു സവാരിക്ക് 100 രൂപാ കിട്ടും. ഒരു സവാരി എന്നു പറഞ്ഞാല്‍ ഒരു 15 മിനിട് കാണു. സായിപ്പന്മാരും മദാമ്മാമാരും ഒക്കെ വന്നാല്‍ ഇരട്ടി വാങ്ങാം. അങ്ങനെ പോയി പാപ്പാന്റെ സാമ്പത്തിക ശാസ്ത്ര പരമായ ചിന്തകള്‍. നേരം പാതിരായോട് അടുക്കുന്നു. ചന്ത കഴിയറായി. ഇനി നോക്കി നിന്നാല്‍ കുതിരയെ വാങ്ങാന്‍ പറ്റി എന്നു വരില്ല.

പാപ്പാന്‍: അണ്ണാച്ചി ഈ കുതിരക്ക്‌ എന്തു വില?
അണ്ണാച്ചി അമ്പരന്നു. ഇവന്‍ എന്ത ഊരുകാരന്‍. കളുതയെ തെറിയലെയ?
അണ്ണാച്ചി: തമ്പി എന്ത ഊര്?

പാപ്പാന്‍: കേരളത്തില്‍ നിന്നും ആണ്. എനിക്ക്‌ ഒരു ആന ഉണ്ടായിരുന്നു. ഇപ്പോള്‍ ഒരു ആന പാപ്പാന്‍ ആണ് എന്നും നെഞ്ചത്തു തടവികൊണ്ട്‌ പറഞ്ഞു.

അണ്ണാച്ചി: (ഇവന്‍ ഒരു മര മണ്ടന്‍ ആണെന്ന് തോന്നുന്നു. കേരളത്തില്‍ ഇങ്ങനെ ഉള്ളവര്‍ അപൂര്‍വം ആണ്.) 2 ലക്ഷം രൂപാ ആണ്. കേരലത്തില് നിന്നും ഇവിടെ വരെ വന്നതല്ലേ. ഒരുഒന്നര ലക്ഷത്തിനു തന്നേക്കാം.

പാപ്പാന്‍: അയ്യോ. അതു കൂടുതല്‍ ആണ് ഒരു 1 ലക്ഷം ആണെങ്കില്‍ എനിക്ക്‌ തന്നേക്കൂ.

അണ്ണാച്ചി: തമ്പി ഈ രാത്രിയില്‍ ഇവിടം വരെ വന്നതല്ലേ. ഏതായാലും ചന്ത കഴിയറായി. ഇന്നിനി ഒന്നും നടക്കില്ല. തമ്പി ഇതു 1 ലക്ഷത്തിനു എടുത്തോ.

പാപ്പാന്‍: (നാട്ടില്‍ ഒരു കുതിരയെ കിട്ടാന്‍ 2 ലക്ഷമെങ്കിലും കൊടുക്കണം. ഭയങ്കര ലാഭം തന്നെ.ഇനി ഒരു കുതിര വണ്ടി കൂടെ കിട്ടുമോ എന്നു നോക്കണം.) അണ്ണാ എനിക്കൊരു കുതിര വണ്ടി കൂടെ വേണം.

അണ്ണാച്ചി: (അയ്യോ. പണിആയല്ലോ. ഇനി കുതിര വണ്‍്ടിക്കു എന്തു ചെയ്യും.)

പാപ്പാന്‍: വണ്ടി ഇല്ലാതെ കുതിരയെ മാത്രം കൊണ്ട്‌ പോയിട്ട്‌ കാര്യം ഇല്ല. വണ്ടി കൂടെ ഇല്ലെങ്കില്‍ ഇപ്പോള്‍ എനിക്ക്‌ കുതിരയെ വേണ്ട.

അണ്ണാച്ചി: (ദൈവമേ. ഇനി ഇവന്‍ ഇതിനെ ഇട്ടിട്ട്‌ പോകുമോ? ഒത്തു വന്ന ഒരു കോളാണു. കളയാതെ നോക്കണം.)
പാപ്പാന്‍: അണ്ണാച്ചി... ആ കിടക്കുന്ന വണ്ടിക്ക് എന്തു വില വേണം?

അണ്ണാച്ചി: എന്ത വണ്ടി തമ്പി?

പാപ്പാന്‍: ദൊന്ടെ ലവിടെ ലതിന്റെ ലപ്പുറത്തു കിടക്കുന്ന വണ്ടി.

അണ്ണാച്ചി: (ദൈവമേ, ഇവന്‍ അസ്സല്‍ പൊട്ടന്‍ തന്നെ. കാള വണ്ടി കണ്ടിട്ട്‌ കൂടെ മനസ്സിലാകുന്നില്ല) അയ്യോ തമ്പി അതിനു കുറച്ചു വില കൂടുതല്‍ ആകും. പുത്തന്‍ വണ്ടി ആണ്. ഒരു മാസം ആയതെ ഉള്ളൂ. 3 ലക്ഷം മുടക്കിയതാണു. ഒരു 2.5 ലക്ഷം തന്നാല്‍ തമ്പിക്കൂ തന്നേക്കാം.

പാപ്പാന്‍: (ഈ അണ്ണാച്ചിയെ പറ്റിക്കാന്‍ നല്ല എളുപ്പം ആണ്. 2 ലക്ഷത്തിന്റെ കുതിരയെ 1 ലക്ഷത്തിനു തന്ന ആളാണ്. ഇതു ഒരു 2 ലക്ഷത്തിനു അടിച്ചെടുക്കണം.) അണ്ണാച്ചി. ഒരു 1.5 ലക്ഷം ആണെങ്കില്‍ എനിക്ക്‌ തന്നേക്കൂ. വണ്ടിക്കും കുതിരക്കും കൂടെ ഒരു 2.5 ലക്ഷം തന്നേക്കാം. വണ്ടിയും കുതിരയും കൂടെ തന്നേക്കൂ.

അണ്ണാച്ചി: 3 ലക്ഷം ആണെങ്കില്‍ തെന്നേക്കാം തമ്പി.

പാപ്പാന്‍: ശെരീ എന്നാല്‍ 3 ലക്ഷം.

അങ്ങനെ നമ്മുടെ പാപ്പാന്‍ 3 ലക്ഷത്തിനു കുതിരയും. കുതിര വണ്ടിയും കൂടെ വാങ്ങി.

പാപ്പാനും കൂട്ടുകാരും കൂടെ വളരെ ആഘോഷമായിട്ട്‌ കുതിരയും വണ്ടിയുമായിട്ടു ഒരു ലോറിയില്‍ നാട്ടില്‍ എത്തി. പാതി രാത്രിക്കു പാണ്ടീ നാട്ടില്‍ നിന്നും പോന്നതാണ്. ഇവിടെ വന്നപ്പോള്‍ പിറ്റേന്നു നട്ടുച്ച്ചയായി. ആഘോഷത്തിന്റെ കെട്ടിറങ്ങിയിരുന്നു. ഏതായാലും ഇപ്പോള്‍ വീട്ടിലേക്ക് പോവണ്ട. നേരെ പള്ളി കവലെലോട്ടു വിടാം. തന്റെ കുതിരേം വണ്ടീം നാട്ടുകാര്‍ ഒന്നു കാണട്ടെ. ചില അവന്മാര്‍ക്ക് എന്നെക്കുറിച്ച് പുജ്ഞം ആണ്. ഇന്നത്തോടെ തീര്കണം.

കവലയില്‍ എത്തി. ലോറി നിര്‍ത്തി. പുറത്തിറങ്ങിയ പാപ്പാനും കൂട്ടുകാര്‍ക്കും ചുറ്റിലും ആള്‍ക്കാര്‍ കൂട്ടം കൂടി. പാപ്പാന്‍ മസില് പിടിച്ചു എല്ലാവരെയും നോക്കി. എല്ലാവരും തന്നെ നോക്കി ചിരിക്കുന്നു. അവന് തന്നെ കുറിച്ചും തന്റെ കഴിവിനെ കുറിച്ചും അഭിമാനം തോന്നി. തന്റെ കുതിരയും കുതിരയേയും വണ്ടിയെയും കുറിച്ചു നാട്ടുകാര്‍ക്ക്‌ വേണ്ടി ഒരു ഡെമോ നടത്തുവാനായി പാപ്പാന്‍ ലോറിയുടെ പ്ലാട്ഫോമിലേക്ക് അഭിമാനത്തോടെ, പാഞ്ഞു കേറി. ഒന്നു ഞെട്ടി. പിന്നേം ഞെട്ടി. കണ്ണ് തിരുമ്മി ഒന്നു കൂടെ നോക്കി. നെഞ്ച് പൊട്ടുന്ന ഒരു കാഴ്ച ആരുന്നു അത്.

ഇപ്പോള്‍ ആണ് പാപ്പാന് ആളുകള്‍ കൂട്ടം കൂടിയത്തിന്റെയും ചിരിച്ചതിന്റെയും കാര്യം പിടി കിട്ടിയത്‌. 3 ലക്ഷം രൂപക്ക് ഒരു ഉഗ്രന്‍ കോവര്‍ കഴുതയും ഒരു പഴഞ്ജന്‍ കാള വണ്ടിയും. പാപ്പാനേ പിന്നെ അന്നത്തെ ദിവസം ആരും കണ്ടിട്ടില്ല.

പിറ്റേന്നു നേരം വെളുത്തു. കഴുത ആണെങ്കില്‍ കാറലോട് കാറല്‍. ഒരു രക്ഷയുമില്ല. പഴെംകഞ്ഞിയും കപ്പ പുഴുക്കും കൊടുത്തു നോക്കി. ഇഷ്ടപെട്ടില്ല! കഴിക്കുന്നില്ല. കോട്ടയത്ത്‌ ആനന്ദ മന്ദിരത്തില്‍ നിന്നും പൊങ്കലും ഒനിയന്‍ ഊതപ്പവും മേടിച്ചു കൊടുത്തു. കണ്ട ഭാവം ഇല്ല. അലറലോടലറല് തന്നെ. നാട്ടു കാര്‍ പ്രശ്നം ഉണ്ടാക്കും. ഉടനെ എന്തെങ്കിലും ചെയ്യണം. കുറച്ചു ചകിരി ചതച്ച് റബ്ബര്‍ പാലില്‍ മുക്കി കൊടുത്താലോ? വേണ്ട. കര്‍ത്താവു പോറുക്കുവേല.

എന്ത് ചെയ്യും? പാപ്പാന്‍ പതുക്കെ കഴുതയുമായി വീടിന്റെ മുമ്പില്‍ റോഡിലേക്ക്‌ ഇറങ്ങി. കുറച്ചു ഫ്രഷ്‌ എയറും പച്ചപുല്ലും കിട്ടിയപ്പോള്‍ കഴുത ഹാപ്പി ആയ്‌, കരച്ചില്‍ നിര്ത്തി. അങ്ങനെ റോഡ് സൈഡില്‍ കഴുതയെ തീറ്റി കൊണ്ട്‌ നില്‍കുമ്പോള്‍ അതാ എതിരെ നടന്നു വരുന്നു തന്റെ പ്രാണസഖി. പള്ളിയിലെക്കാണ്. ഞാനും കൂടെ പോകേണ്ടാതാരുന്നു. എന്ത് ചെയ്യാം, കുറഞ്ഞത് ഒരു മാസത്തേക്ക് എങ്കിലും ഇനി നാട്ടുകാരുടെ മുഖത്ത്‌ നോക്കാന്‍ പറ്റില്ല.

അപ്പോഴേക്കും അവള്‍ അടുത്ത് എത്തിയിരുന്നു. തന്റെ പ്രാണ നാഥ്തന്റെ അവസ്ഥ കണ്ടിട്ട് അവള്ക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല. അവള്‍ ഒന്നുരിയാടാതെ കടന്നു പോയി. അവളുടെ മനസു മന്ത്രിച്ചു...

"അപരാഹനത്തിന്റെ അനന്തപദങ്ങളില്‍ ആകാശ നീലിമയില്‍ അവന്‍ നടന്നകന്നു.
ഭീമനും യുധിഷ്ടിരനും ബീഡി വലിച്ചു.
സീതയുടെ മാറൂ പിലര്‍ന്ന് രക്തം കുടിച്ചു ദുര്യോദനന്‍.
ഗുരുവായൂറപ്പന്‌ ജലദോഷം ആയിരുന്നു അന്ന്.
അമ്പലത്തിന്റെ അകാല്‍വിളക്കുകള്‍ തെളിയുന്ന സന്ധ്യയില്‍ അവള്‍ അവനോട് ചോദിച്ചു.
ഇനിയും നീ ഇതു വഴി വരില്ലേ. 'കഴുതകഴെയും' തെളിച്ചു കൊണ്ട്‌"

തീര്ച്ചയായും അവന്‍ വരും. അവന്‍ കഴുതയോടൊപ്പം ഒരു നല്ല നാളെയെയും സ്വപ്നം കണ്ടു എതിര്‍ ദിശയിലേക്ക് നടന്നകന്നു.

വാല്‍ക്കഷ്ണം
ഇതില്‍ പറയുന്ന മലയാളി പാപ്പാന്‍ എന്റെ ഒരു നാട്ടുകാരന്‍ ആയതിനാലും, എന്റെ പേരിണോടു അവന്റെ പേരിനു സാമ്യം ഉള്ളതിനാലും, അവന്‍ ഈ ബ്ലോഗില്‍ ഉള്ളതിനാലും അവന്റെ പേരു ഇവിടെ പറയുന്നില്ല.

ശുഭം.

ബൂലോഗ ആശംസകള്‍ - പദ്യരൂപം

ബൂലോഗ മാമാങ്കത്തില്‍ പുത്തനുണര്‍വ്വാം പ്രിയ വാരീക്കുന്തമേ....
നിറയട്ടെ നിന്‍ മനോജ്ഞമാം താളുകളില്‍...
ഈ നവയുഗപ്രതിഭകള്‍ തന്‍ അലവലാതിത്തരങ്ങള്‍.....
മൂര്‍ച്ചയേറ്റാന്‍ നിന്‍ കുന്തമുനയിലിവ്വിധം കത്തികളാല്‍..‍...
ശക്തി തരു അമ്മേ.... ശിവശക്തി തരൂ ....

June 09, 2009

സ്വാഗതം

പ്രിയപ്പെട്ട കൂട്ടുകാരെ,

ഒത്തിരി നാളായിട്ടുള്ള ഒരു ആഗ്രഹം ആയിരുന്നു ഒരു മലയാളം ബ്ലോഗ് തുടങ്ങണം എന്ന്.
ഈ എളിയ തുടക്കം ഒരു മഹാ സംരഭം ആക്കി മാറ്റാന്‍ എല്ലാ കൂട്ടുകാരും സഹകരിക്കും എന്നു പ്രതീക്ഷിക്കുന്നു.

ഇതു നമ്മുടെ സ്വന്തം ബ്ലോഗ് ആണ്. നിങ്ങളുടെ മഹത്തായ എല്ലാ കലാ സൃഷികളും (കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, സമകാലീന രാഷ്ട്രീയ/കായിക നിരീക്ഷണങ്ങള്‍) ഫ്രീ ആയി ഇവിടെ പ്രസിധീകരിക്കാം. അവയെല്ലാം വെളിച്ചം കാണട്ടെ. ഈ ലോകം നിങ്ങളെ തിരിച്ചറിയട്ടെ.

ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ കല്ലും മുള്ളും നിറഞ്ഞ ഈ പാതയില്‍ എത്തുന്നതിനു മുന്പ് പണ്ടെങ്ങോ നഷ്ട്പെട്ട് ആ കഴിവുകള്‍ ഇവിടെ പുനഃ ജീവിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ടു .

സ്നേഹത്തോടെ,
നിങ്ങളുടെ സ്വന്തം,
ശിവകുമാര്‍