June 11, 2009

പാണ്ടി കതിര

ഇതു ഒരു വെറും കഥ അല്ല. യഥാര്‍ഥ സംഭവം ആണ്. നടക്കുന്നത്‌ നമ്മുടെ കൊച്ച് കേരളത്തിലും പാണ്ടി നാട്ടിലും ആയിട്ടാണ്. കഥ ആരംഭിക്കുന്നതിനു മുന്‍പ്‌ നമുക്ക് കഥാപാത്രങ്ങളെ ഒന്നു പരിചയപ്പെടാം.

മലയാളി പാപ്പാന്‍
മധ്യ കേരളത്തിലെ അറിയപ്പെടുന്ന ഒരു പാപ്പാന്‍ ആണ്. 'മദ്യ' കേരളത്തില്‍ ആണ് താമസമെങ്കിലും കേരളത്തിലും വെളിയിലുമായി ഒത്തിരി ഉത്സവങ്ങളും 'പാപ്പന്മാരുടേതായ' രീതിയില്‍ ആഘോഷിക്കുന്ന ഒരു അടിപൊളി പാപ്പാന്‍ എന്നു വേണം പറയാന്‍. കുടുംബ പരമായി ഇവര്‍ ആന പ്രേമികള്‍ ആണ് കേട്ടോ. പണ്ട് ഒരു കുഴി ആന സ്വന്തമായിട്ട്‌ ഉണ്ടായിരുന്ന കുടുംബം ആണ്. ഇപ്പോള്‍ പഴയ പ്രതാപം ഒക്കെ പോയി. വീടിന്റെ മുന്‍പില്‍ ഒരു കുഴി മാത്രേ ഉള്ളു.

പാണ്ടി കതിര
ഈ കഥാ പാത്രത്തെ കുറിച്ചു ഇപ്പോള്‍ പറഞ്ഞാല്‍ ശരിയാവില്ല. 'ഇവള്‍' ആരാണു എന്നു കഥ വായിച്ചു തന്നെ അറിയുന്നതാണു നല്ലത്.

അപ്പോള്‍ നമുക്ക് സംഭവങ്ങളുടെ വിശദാം ശങ്ങളില്ലേക്ക് കടക്കാം
അല്ലേ? നമ്മുടെ പാപ്പാന്‍ ഒരു ഉത്സവം ആഘോഷിക്കാന്‍ പോയതാണു പാണ്ടി നാട്ടില്‍. ആഘോഷം എന്നു പറഞ്ഞാല്‍ എല്ലാ രീതിയിലും ഉള്ള ആഘോഷം. ആന പാപ്പാന്‍ മാരുടെ ആഘോഷ രീതികള്‍ പറഞ്ഞറിയിക്കേണ്ട കാര്യമില്ലല്ലൊ. അങ്ങനെ ഒരു ആഘോഷം ഒക്കെ കഴിഞ്ഞു പാപ്പാന്‍ പൊള്ളാച്ചിയില്‍ എത്തി. പാപ്പാന്‍ ഒറ്റ അല്ല കേട്ടോ. കൂടെ കുറേ പരിവാരങ്ങളും ഉണ്ട്‌.

പൊള്ളാച്ചി ചന്തയെ കുറിച്ചു നിങ്ങള്‍ക്കൊക്കെ അറിയാമായിരിക്കുമല്ലോ. ധാരാളം കഴുതതകളും കോവര്‍ കഴുതതകളും ഉള്ള സ്ഥലം. പാപ്പന്മാര്‍ 'മദ്യ' തിരുവതാം കൂറില്‍ നിന്നും വരുന്നത്‌ കൊണ്ടും. ആഘോഷങ്ങള്‍ കഴിഞ്ഞത് കൊണ്ടും, കഴുത ഏതു കുതിര ഏതു എന്നു അറിയാന്‍ പാടില്ലാത്ത അവസ്ഥ. കൂടുതല്‍ ഒന്നും പറയേണ്ടല്ലോ. 'പെണ്ണ് ഏതു ആണ് ഏതു' എന്നു പോലും തിരിച്ചു അറിയാന്‍ പറ്റുന്നില്ല.


പൊള്ളാച്ചിയില്‍ ഇറങ്ങിയതെ പാപ്പാന്മാര്‍ 'കുതിരയെ' കണ്ടു. കുതിരയെ കണ്ട അവരുടെ മനസ്സില്‍ ഒരു ആഗ്രഹം പൊട്ടി മുളച്ച്‌. ഒരു കുതിരയെ വാങ്ങിയാലോ? കൂടെ ഒരു കുതിര വണ്ടി കൂടെ വാങ്ങിയാല്‍ നാട്ടില്‍ സവാരിക്ക് കൊടുക്കാം. ഈ recession ടൈമില്‍ നല്ല ഒരു വരുമാനം ആകും. അല്ല ഈ ആനയെ കൊണ്ട്‌ എത്ര നാളാണ് നടക്കുന്നത് ? ആനക്കാരന്‍ എന്നു പറഞ്ഞാല്‍ തന്നെ നാട്ടില്‍ ഒരു വിലയും ഇല്ല. കുതിര വണ്ടി ആണെങ്കില്‍ ഒരു സവാരിക്ക് 100 രൂപാ കിട്ടും. ഒരു സവാരി എന്നു പറഞ്ഞാല്‍ ഒരു 15 മിനിട് കാണു. സായിപ്പന്മാരും മദാമ്മാമാരും ഒക്കെ വന്നാല്‍ ഇരട്ടി വാങ്ങാം. അങ്ങനെ പോയി പാപ്പാന്റെ സാമ്പത്തിക ശാസ്ത്ര പരമായ ചിന്തകള്‍. നേരം പാതിരായോട് അടുക്കുന്നു. ചന്ത കഴിയറായി. ഇനി നോക്കി നിന്നാല്‍ കുതിരയെ വാങ്ങാന്‍ പറ്റി എന്നു വരില്ല.

പാപ്പാന്‍: അണ്ണാച്ചി ഈ കുതിരക്ക്‌ എന്തു വില?
അണ്ണാച്ചി അമ്പരന്നു. ഇവന്‍ എന്ത ഊരുകാരന്‍. കളുതയെ തെറിയലെയ?
അണ്ണാച്ചി: തമ്പി എന്ത ഊര്?

പാപ്പാന്‍: കേരളത്തില്‍ നിന്നും ആണ്. എനിക്ക്‌ ഒരു ആന ഉണ്ടായിരുന്നു. ഇപ്പോള്‍ ഒരു ആന പാപ്പാന്‍ ആണ് എന്നും നെഞ്ചത്തു തടവികൊണ്ട്‌ പറഞ്ഞു.

അണ്ണാച്ചി: (ഇവന്‍ ഒരു മര മണ്ടന്‍ ആണെന്ന് തോന്നുന്നു. കേരളത്തില്‍ ഇങ്ങനെ ഉള്ളവര്‍ അപൂര്‍വം ആണ്.) 2 ലക്ഷം രൂപാ ആണ്. കേരലത്തില് നിന്നും ഇവിടെ വരെ വന്നതല്ലേ. ഒരുഒന്നര ലക്ഷത്തിനു തന്നേക്കാം.

പാപ്പാന്‍: അയ്യോ. അതു കൂടുതല്‍ ആണ് ഒരു 1 ലക്ഷം ആണെങ്കില്‍ എനിക്ക്‌ തന്നേക്കൂ.

അണ്ണാച്ചി: തമ്പി ഈ രാത്രിയില്‍ ഇവിടം വരെ വന്നതല്ലേ. ഏതായാലും ചന്ത കഴിയറായി. ഇന്നിനി ഒന്നും നടക്കില്ല. തമ്പി ഇതു 1 ലക്ഷത്തിനു എടുത്തോ.

പാപ്പാന്‍: (നാട്ടില്‍ ഒരു കുതിരയെ കിട്ടാന്‍ 2 ലക്ഷമെങ്കിലും കൊടുക്കണം. ഭയങ്കര ലാഭം തന്നെ.ഇനി ഒരു കുതിര വണ്ടി കൂടെ കിട്ടുമോ എന്നു നോക്കണം.) അണ്ണാ എനിക്കൊരു കുതിര വണ്ടി കൂടെ വേണം.

അണ്ണാച്ചി: (അയ്യോ. പണിആയല്ലോ. ഇനി കുതിര വണ്‍്ടിക്കു എന്തു ചെയ്യും.)

പാപ്പാന്‍: വണ്ടി ഇല്ലാതെ കുതിരയെ മാത്രം കൊണ്ട്‌ പോയിട്ട്‌ കാര്യം ഇല്ല. വണ്ടി കൂടെ ഇല്ലെങ്കില്‍ ഇപ്പോള്‍ എനിക്ക്‌ കുതിരയെ വേണ്ട.

അണ്ണാച്ചി: (ദൈവമേ. ഇനി ഇവന്‍ ഇതിനെ ഇട്ടിട്ട്‌ പോകുമോ? ഒത്തു വന്ന ഒരു കോളാണു. കളയാതെ നോക്കണം.)
പാപ്പാന്‍: അണ്ണാച്ചി... ആ കിടക്കുന്ന വണ്ടിക്ക് എന്തു വില വേണം?

അണ്ണാച്ചി: എന്ത വണ്ടി തമ്പി?

പാപ്പാന്‍: ദൊന്ടെ ലവിടെ ലതിന്റെ ലപ്പുറത്തു കിടക്കുന്ന വണ്ടി.

അണ്ണാച്ചി: (ദൈവമേ, ഇവന്‍ അസ്സല്‍ പൊട്ടന്‍ തന്നെ. കാള വണ്ടി കണ്ടിട്ട്‌ കൂടെ മനസ്സിലാകുന്നില്ല) അയ്യോ തമ്പി അതിനു കുറച്ചു വില കൂടുതല്‍ ആകും. പുത്തന്‍ വണ്ടി ആണ്. ഒരു മാസം ആയതെ ഉള്ളൂ. 3 ലക്ഷം മുടക്കിയതാണു. ഒരു 2.5 ലക്ഷം തന്നാല്‍ തമ്പിക്കൂ തന്നേക്കാം.

പാപ്പാന്‍: (ഈ അണ്ണാച്ചിയെ പറ്റിക്കാന്‍ നല്ല എളുപ്പം ആണ്. 2 ലക്ഷത്തിന്റെ കുതിരയെ 1 ലക്ഷത്തിനു തന്ന ആളാണ്. ഇതു ഒരു 2 ലക്ഷത്തിനു അടിച്ചെടുക്കണം.) അണ്ണാച്ചി. ഒരു 1.5 ലക്ഷം ആണെങ്കില്‍ എനിക്ക്‌ തന്നേക്കൂ. വണ്ടിക്കും കുതിരക്കും കൂടെ ഒരു 2.5 ലക്ഷം തന്നേക്കാം. വണ്ടിയും കുതിരയും കൂടെ തന്നേക്കൂ.

അണ്ണാച്ചി: 3 ലക്ഷം ആണെങ്കില്‍ തെന്നേക്കാം തമ്പി.

പാപ്പാന്‍: ശെരീ എന്നാല്‍ 3 ലക്ഷം.

അങ്ങനെ നമ്മുടെ പാപ്പാന്‍ 3 ലക്ഷത്തിനു കുതിരയും. കുതിര വണ്ടിയും കൂടെ വാങ്ങി.

പാപ്പാനും കൂട്ടുകാരും കൂടെ വളരെ ആഘോഷമായിട്ട്‌ കുതിരയും വണ്ടിയുമായിട്ടു ഒരു ലോറിയില്‍ നാട്ടില്‍ എത്തി. പാതി രാത്രിക്കു പാണ്ടീ നാട്ടില്‍ നിന്നും പോന്നതാണ്. ഇവിടെ വന്നപ്പോള്‍ പിറ്റേന്നു നട്ടുച്ച്ചയായി. ആഘോഷത്തിന്റെ കെട്ടിറങ്ങിയിരുന്നു. ഏതായാലും ഇപ്പോള്‍ വീട്ടിലേക്ക് പോവണ്ട. നേരെ പള്ളി കവലെലോട്ടു വിടാം. തന്റെ കുതിരേം വണ്ടീം നാട്ടുകാര്‍ ഒന്നു കാണട്ടെ. ചില അവന്മാര്‍ക്ക് എന്നെക്കുറിച്ച് പുജ്ഞം ആണ്. ഇന്നത്തോടെ തീര്കണം.

കവലയില്‍ എത്തി. ലോറി നിര്‍ത്തി. പുറത്തിറങ്ങിയ പാപ്പാനും കൂട്ടുകാര്‍ക്കും ചുറ്റിലും ആള്‍ക്കാര്‍ കൂട്ടം കൂടി. പാപ്പാന്‍ മസില് പിടിച്ചു എല്ലാവരെയും നോക്കി. എല്ലാവരും തന്നെ നോക്കി ചിരിക്കുന്നു. അവന് തന്നെ കുറിച്ചും തന്റെ കഴിവിനെ കുറിച്ചും അഭിമാനം തോന്നി. തന്റെ കുതിരയും കുതിരയേയും വണ്ടിയെയും കുറിച്ചു നാട്ടുകാര്‍ക്ക്‌ വേണ്ടി ഒരു ഡെമോ നടത്തുവാനായി പാപ്പാന്‍ ലോറിയുടെ പ്ലാട്ഫോമിലേക്ക് അഭിമാനത്തോടെ, പാഞ്ഞു കേറി. ഒന്നു ഞെട്ടി. പിന്നേം ഞെട്ടി. കണ്ണ് തിരുമ്മി ഒന്നു കൂടെ നോക്കി. നെഞ്ച് പൊട്ടുന്ന ഒരു കാഴ്ച ആരുന്നു അത്.

ഇപ്പോള്‍ ആണ് പാപ്പാന് ആളുകള്‍ കൂട്ടം കൂടിയത്തിന്റെയും ചിരിച്ചതിന്റെയും കാര്യം പിടി കിട്ടിയത്‌. 3 ലക്ഷം രൂപക്ക് ഒരു ഉഗ്രന്‍ കോവര്‍ കഴുതയും ഒരു പഴഞ്ജന്‍ കാള വണ്ടിയും. പാപ്പാനേ പിന്നെ അന്നത്തെ ദിവസം ആരും കണ്ടിട്ടില്ല.

പിറ്റേന്നു നേരം വെളുത്തു. കഴുത ആണെങ്കില്‍ കാറലോട് കാറല്‍. ഒരു രക്ഷയുമില്ല. പഴെംകഞ്ഞിയും കപ്പ പുഴുക്കും കൊടുത്തു നോക്കി. ഇഷ്ടപെട്ടില്ല! കഴിക്കുന്നില്ല. കോട്ടയത്ത്‌ ആനന്ദ മന്ദിരത്തില്‍ നിന്നും പൊങ്കലും ഒനിയന്‍ ഊതപ്പവും മേടിച്ചു കൊടുത്തു. കണ്ട ഭാവം ഇല്ല. അലറലോടലറല് തന്നെ. നാട്ടു കാര്‍ പ്രശ്നം ഉണ്ടാക്കും. ഉടനെ എന്തെങ്കിലും ചെയ്യണം. കുറച്ചു ചകിരി ചതച്ച് റബ്ബര്‍ പാലില്‍ മുക്കി കൊടുത്താലോ? വേണ്ട. കര്‍ത്താവു പോറുക്കുവേല.

എന്ത് ചെയ്യും? പാപ്പാന്‍ പതുക്കെ കഴുതയുമായി വീടിന്റെ മുമ്പില്‍ റോഡിലേക്ക്‌ ഇറങ്ങി. കുറച്ചു ഫ്രഷ്‌ എയറും പച്ചപുല്ലും കിട്ടിയപ്പോള്‍ കഴുത ഹാപ്പി ആയ്‌, കരച്ചില്‍ നിര്ത്തി. അങ്ങനെ റോഡ് സൈഡില്‍ കഴുതയെ തീറ്റി കൊണ്ട്‌ നില്‍കുമ്പോള്‍ അതാ എതിരെ നടന്നു വരുന്നു തന്റെ പ്രാണസഖി. പള്ളിയിലെക്കാണ്. ഞാനും കൂടെ പോകേണ്ടാതാരുന്നു. എന്ത് ചെയ്യാം, കുറഞ്ഞത് ഒരു മാസത്തേക്ക് എങ്കിലും ഇനി നാട്ടുകാരുടെ മുഖത്ത്‌ നോക്കാന്‍ പറ്റില്ല.

അപ്പോഴേക്കും അവള്‍ അടുത്ത് എത്തിയിരുന്നു. തന്റെ പ്രാണ നാഥ്തന്റെ അവസ്ഥ കണ്ടിട്ട് അവള്ക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല. അവള്‍ ഒന്നുരിയാടാതെ കടന്നു പോയി. അവളുടെ മനസു മന്ത്രിച്ചു...

"അപരാഹനത്തിന്റെ അനന്തപദങ്ങളില്‍ ആകാശ നീലിമയില്‍ അവന്‍ നടന്നകന്നു.
ഭീമനും യുധിഷ്ടിരനും ബീഡി വലിച്ചു.
സീതയുടെ മാറൂ പിലര്‍ന്ന് രക്തം കുടിച്ചു ദുര്യോദനന്‍.
ഗുരുവായൂറപ്പന്‌ ജലദോഷം ആയിരുന്നു അന്ന്.
അമ്പലത്തിന്റെ അകാല്‍വിളക്കുകള്‍ തെളിയുന്ന സന്ധ്യയില്‍ അവള്‍ അവനോട് ചോദിച്ചു.
ഇനിയും നീ ഇതു വഴി വരില്ലേ. 'കഴുതകഴെയും' തെളിച്ചു കൊണ്ട്‌"

തീര്ച്ചയായും അവന്‍ വരും. അവന്‍ കഴുതയോടൊപ്പം ഒരു നല്ല നാളെയെയും സ്വപ്നം കണ്ടു എതിര്‍ ദിശയിലേക്ക് നടന്നകന്നു.

വാല്‍ക്കഷ്ണം
ഇതില്‍ പറയുന്ന മലയാളി പാപ്പാന്‍ എന്റെ ഒരു നാട്ടുകാരന്‍ ആയതിനാലും, എന്റെ പേരിണോടു അവന്റെ പേരിനു സാമ്യം ഉള്ളതിനാലും, അവന്‍ ഈ ബ്ലോഗില്‍ ഉള്ളതിനാലും അവന്റെ പേരു ഇവിടെ പറയുന്നില്ല.

ശുഭം.

0 comments: