അവിചാരിതമായി
മാസത്തില്‍ ഒരിക്കല്‍ സാലറി
കിട്ടിയില്ലെങ്കില്‍
കിട്ടിയില്ലെങ്കില്‍ ..?
അവിചാരിതമായി
മാസത്തില്‍ ഒരു ഹര്‍ത്താലെങ്കിലും
ഉണ്ടായില്ലെങ്കില്‍,
ഉണ്ടായില്ലെങ്കില്‍?
അവിചാരിതമായി
ഒരു തമാശയെങ്കിലും
ചീറ്റിപ്പോയില്ലെങ്കില്‍,
ചീറ്റിപ്പോയില്ലെങ്കില്‍?
ഒരു മനുഷ്യജന്മത്തില്‍
ഒരു അപവാദത്തിനോ
പാരവെപ്പിനോ
ഇരയായില്ലെങ്കില്‍,
ഇരയായില്ലെങ്കില്‍?
ഒരു രോഗമെങ്കിലും പിടിപെട്ട്
ഒരിക്കലെങ്കിലും തളര്‍ന്നു കിടന്നില്ലെങ്കില്‍
കിടന്നില്ലെങ്കില്‍?
അവിചാരിതമായി ഒരു ബോറനെ സഹിക്കാന്‍
നിങ്ങടെ ഒന്നോ രണ്ടോ ദിവസം
പാഴായില്ലെങ്കില്‍,
പാഴായില്ലെങ്കില്‍?
അവിചാരിതമായി
ചാവുക തന്നെ ഭേദം.
June 16, 2009
Subscribe to:
Post Comments (Atom)
2 comments:
അവിചാരിതമായി ഒരു മാസം മാസമുറ വന്നില്ലെങ്കില്‍. അയ്യോ !!
കവിതയുടെ ആ കമന്‍റ് കലക്കി........:)
Post a Comment