June 16, 2009

സ്വയംവര രാജകുമാരന്‍

ഒരു പുണ്യ പുരാണ കഥ

കൊട്ടാരം നായകളുടെ നിര്‍ത്താതെ ഉള്ള ഓരിയിടല്‍ കേട്ടാണ് കുമാരന്‍ ഞെട്ടി ഉണര്‍ന്നത്. നേരം നന്നേ പുലര്‍ന്നിരിക്കുന്നു. കട്ടിലില്‍ നിന്നും ചാടി എഴുന്നേറ്റു ചെന്നു കണ്ണാടിയില്‍ നോക്കി. സന്തത സഹചാരിയും ജന്മസിദ്ധവും ആയ ആ പുച്ച്ച്ചഭാവം മുഖത്ത്‌ ഉണ്ടെന്നു ഉറപ്പാക്കി. പതിവില്ലാതെ പല്ലുതേച്ചു , കുളിച്ച് അന്തപുരത്തിന്റെ മൂലയ്ക്ക് കിടന്ന ഉടയാട കളെല്ലാം വാരിചുറ്റി, സ്വര്‍ണം കെട്ടിയ രുദ്രാക്ഷ മാലയും അണിഞ്ഞു കുമാരന്‍ പതുക്കെ തന്‍റെ പുതുതായ്‌ വാങ്ങിയ രഥത്തില്‍ കയറി വടക്കന്‍ ദേശത്തേക്ക് യാത്ര തിരിച്ചു. ഇന്നു അവിടത്തെ രാജകുമാരിയുടെ സ്വയം വരം ആണ്.

കൊട്ടാരത്തില്‍ നാനാ ദിക്കില്‍ നിന്നും ധാരാളം യുവരാജാക്ക്ന്‍് മാര്‍ എത്തിയിട്ടുണ്ട്. കുമാരനും അവരില്‍ ഒരാളായി ഇരിപ്പുറപ്പിച്ചു. എന്താണാവോ കൊമ്പെറ്റിഷന്‍് ഐറ്റം. എന്തായാലും ഞാന്‍ തന്നെ ജയിക്കും. കുമാരന്‍ തീരുമാനിച്ചു.

രാജാവും പരിവാരങ്ങളും ആസനസ്ഥരായി. "കണ്ണ് മൂടികെട്ടിക്കൊണ്ട്ഇതാ.. ഈ മുകളില്‍ കറങ്ങുന്ന മത്തി കഷണത്തില്‍ അമ്പെയ്തു കൊള്ളികണം. വിജയിക്ക് രാജകുമാരിയെ വരിക്കാം". രാജഗുരു പറഞ്ഞു.

ഒരോരോ യുവരജക്കാന്‍ മാര്‍ ശ്രമിച്ചു കൊണ്ടിരുന്നു. ആര്ക്കും ലക്ഷ്യം ഭേദിക്കാന്‍ കഴിഞ്ഞില്ല. അവരെ എല്ലാം കുമാരന്‍ നന്നായി പുഛി ക്കുന്നടയിരുന്നു. ഒടുവില്‍ കുമാരന്റെ അവസരം വന്നു. കുമാരന്‍ സിംഹാസനത്തില്‍ നിന്നും എഴുന്നേറ്റു നടു തളത്തിലേക്കു ഇറങ്ങി. അതേ പുച്ച ഭാവത്തില്‍ സദസ്സിനെ ഒന്നു നോക്കി. കുമാരന്റെ രൂപം കണ്ടതും രാജാവ് അമ്പരന്നു? ഏതാണീ കൂതറ രാജകുമാരന്‍? ഇവനെങ്ങാനും വിജയിച്ചാല്‍? രാജാവിന്‌ അത് ഓര്‍ക്കാന്‍ തന്നെ വിഷമം ആരുന്നു. കുമാരന്‍ മുകളിലേക്ക് നോക്കി. അതെ കൊട്ടാരം കാന്റീനില്‍ നിന്നും കിട്ടുന്ന അതെ തരം മത്തി കഷണം. പിന്നൊന്നും ചിന്തിച്ചില്ല. വില്ലെടുത്തു, ഭടന്മാര്‍ കുമാരന്റെ കണ്ണുകള്‍ കെട്ടി ഒന്നു കറക്കി വിട്ടു. കുമാരന്‍ മത്തി കഷണം ലക്ഷ്യമാക്കി വില്ല് കുലച്ചു, തൊടുത്തു, അതാ ആ മത്തിയുടെ മാറു പിളര്ന്നുകൊണ്ടു അമ്പ്‌ കടന്നു പോയ്!!! കുമാരന്‍ വിജയിച്ചിരിക്കുന്നു. എല്ലാവരും സന്തോഷത്താല്‍ കയടിച്ചു. മറ്റാരും കാണാതെ മട്ടുപാവില്‍ നിന്നും ഇതെല്ലം നോക്കി കാണുന്നുന്ടരുന്ന കുമാരിയും തുള്ളിച്ചാടി.

പക്ഷെ രാജാവ് മാത്രം ദുഖിതനായി കാണപ്പെട്ടു. ഇവനെങ്ങനെ... ലുക്ക്‌-ഇല്ലാത്ത ഇവന് ഇത്രേം കഴിവ് ഉണ്ടാരുന്നോ? എങ്ങിനെ എങ്കിലും ഒഴിവാക്കിയേ പറ്റു. രാജഗുരു രാജാവിന്റെ മനസ് വായിച്ചറിഞ്ഞു. "മത്സരം അവസാനിച്ചിരിക്കുന്നു. വിവാഹ തീയതി പിന്നീട് അറിയിക്കും. എല്ലാവര്ക്കും പിരിഞ്ഞു പോകാം."-രാജഗുരു അരുളി.

സദസ്സ് വിജനം ആയി. പക്ഷെ കുമാരന്‍ മാത്രം പോയില്ല. എങ്ങിനെ എങ്കിലും കുമാരിയെ ഒന്നു കാണണം. എന്താ ഒരുവഴി. രാജഗുരുവിനെ സമീപിച്ചാലോ? അങ്ങേരെ തപ്പിപിടിക്കാം. കുമാരന്‍ രാജസദസ്സിലേക്ക് കടന്നു. അതാ രാജഗുരു. തന്‍റെ ഇന്ഗിതം കുമാരന്‍ അവതരിപ്പിച്ചു. "കുമാരന്‍ പൊക്കോളൂ. കുമാരി തോഴിമാരോടോപ്പം ഒരിടം വരെ പോയിരിക്കുവാണ്. നാളെ കഴിഞ്ഞേ വരൂ. മടങ്ങിവന്നാല്‍ ഉടനെ ഒരു ദൂതനെ അയച്ചു കുമാരനെ വിളിപ്പിച്ചോളാം".

എന്തോ പന്തികേട്‌ തോന്നിയ കുമാരന്‍ അവിടെ അധികം നേരം നിന്നില്ല. നേരെ കൊട്ടാരത്തില്‍ എത്തി ചേര്ന്നു. കുമാരിയുടെ ദേശത്തെ ദൂതനെയും കാത്തു ദിവസങ്ങള്‍ തള്ളിനീക്കി. പതിവുപോലെ... കുളിയില്ല...ജപമില്ല... അലക്കില്ല...

അങ്ങനെ ദിവസങ്ങള്‍ കൊഴിഞ്ഞു പോയ്, ഒരു നാള്‍ ദൂതന്‍ എത്തി. വിവാഹം നടക്കില്ല. ജാതകദോഷം! കുമാരന്‍ അമ്പരന്നു. സ്വയം വരത്തിലും ഗാന്ധര്‍വ്വത്തിലും ആരെങ്കിലും ജാതകം നോക്കുമോ? ഇല്ല. ഇതു ചതി ആണ് ചതി, കൊലച്ചതി. എന്തെങ്കിലും ചെയ്തേ പറ്റു. തട്ടിക്കൊണ്ടു പോന്നാലോ? വേണ്ട. തനിക്കിവിടെ ഗ്രൌണ്ട് സപ്പോര്‍ട്ട് കുറവാണു. ആദ്യം കുമാരിയുടെ മനസ് അറിയണം. അത് തനിക്ക് അനുകൂലം അല്ലെങ്കില്‍ താന്‍ നാറും. കൊട്ടാരം പ്രീമിയര്‍ ലീഗില്‍ തോറ്റതിന്റെ നാണക്കേട് മാറിവരുന്നതേ ഉള്ളു. അതിന്റെ കൂടെ ഇതും കൂടി ആയാല്‍...?തല്ക്കാലം കുമാരിയുടെ നീക്കങ്ങള്‍ അറിയാന്‍ രണ്ടു ചാരന്മാരെ ഡ്യൂട്ടിക്കിടാം .

അധികം ദിവസങ്ങള്‍ കഴിഞ്ഞില്ല. ചാരന്മാര്‍ ഒരു വാര്‍ത്തയും ആയി എത്തി. കുമാരി ഇന്നു വൈകിട്ട് തന്‍റെ ദേശത്തിന്റെ അതിര്‍ത്തിയിലൂടെ പോകുന്നു. ഏതോ കൂട്ടുകാരിയെ കാണാന്‍ ആണ്. ഇതു തന്നെ തക്കം. എങ്ങിനെ എങ്കിലും കുമാരിയെ നേരില്‍ കാണണം. തന്‍റെ മനസ്സു തുറക്കണം.

സമയം സന്ധ്യ ആയി. കുമാരന്‍ വേഷം മാറി ആരും കാണാതെ അതിര്‍ത്തിയില്‍ എത്തി. ഒരു വഴിപോക്കനോട് കാര്യം തിരക്കി. കുമാരി പോയ് കഴിഞ്ഞിരിക്കുന്നു. ഇനി ഏതായാലും തിരിച്ചു വരുന്നതു വരെ കാത്തിരിക്കാം. നേരം ഇരുട്ടി തുടങ്ങി. കുറ്റാകൂരിരുട്ടു. ഒരു മരത്തില്‍ ചാരി ഇരുന്നു.

"ഹോയ്‌ ഹൊയ് ഹോയ്‌... ഹോയ്‌ ഹൊയ് ഹോയ്‌... ഹോയ്‌ ഹൊയ് ഹോയ്‌..."

ഏതോ പല്ലക്കിന്റെ ശബ്ദം, കുമാരി ആയിരിക്കണം. പാതയോരതുനിന്നും അല്പം മാറി കുമാരന്‍ നിന്നു. അതെ പല്ലക്കില്‍ കുമാരി തന്നെ. പക്ഷെ പല്ലക്ക് ചുമക്കുന്ന മല്ലന്‍ മാരും തീപന്തം ഏന്തി തോഴി മാരും കൂടെ ഉണ്ട്. അവരുടെ കയ്യിലെങ്ങാനും എന്നെ കിട്ടിയാല്‍ ചവിട്ടി തേച്ചു കളയും. കുറച്ചു അകലത്തില്‍ ഇവരെ പിന്തുടരാം.

നേരം പാതിരാത്രി ആകുന്നു. മല്ലന്മാര്‍ ക്ഷീണിതരായി. അവര്‍ പല്ലക്ക് താഴ്ത്തി വച്ചിട്ട് കുറച്ചുനേരം വിശ്രമിക്കാനിരുന്നു. അര്‍ദ്ധ മയക്കത്തില്‍ ആയിരുന്ന കുമാരിയെ ഉണര്‍ത്താതെ സ്വല്പം മാറി ഇരുന്നു അവര്‍ തോഴി മാരോടൊപ്പം ഒരോരോ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നു...

"അറിഞ്ഞോ, നമ്മള്‍ക്ക് അടുത്ത മാസം പണകിഴി ഇല്ല."
"കൊട്ടാരം വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആണ്"
"എന്ന് കരുതി ചുമടിനു ഒരു കുറവും ഇല്ലല്ലോ..."
"അതെ അതെ ... സ്വര്‍ണ കടക്കാര്‍ പറയും പോലെ... പണികൂലിയും ഇല്ല , പണികുറവും ഇല്ല "
"ഉടന്‍ മാറും എന്നാണ് കേള്കുന്നത്"
ഇങ്ങനെ പോയ് അവരുടെ സംസാരം.

ഇതു തന്നെ തക്കം. കുമാരന്‍ പതുക്കെ ഇരുട്ടിന്‍റെ മറ പറ്റി പല്ലകിന്റെ അടുത്തെത്തി. അതില്‍ നുഴഞ്ഞു കയറി. ഞെട്ടി ഉണര്‍ന്ന കുമാരി അലറി. ശബ്ദം പുറത്തു വന്നില്ല. കുമാരന്‍ അവളുടെ വായ് പോത്തിയിരുന്നു.
"കുമാരീ... ഭയപെടെണ്ട... ഞാനാണ്‌... സ്വയം വരം ജയിച്ച കുമാരന്‍..."

അവള്‍ക്ക് തന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ ആയില്ല. കുമാരന്‍ കയ്യില്‍ കരുതിയിരുന്ന ഒരുകെട്ട് താളിയോല നീട്ടികൊണ്ട് പറഞ്ഞു. "കുമാരീ, ഇതെല്ലം നമ്മുടെ ജാതക പൊരുത്ത ഫലങ്ങള്‍ ആണ്. നമ്മുടെ രാജ്യത്തെ പ്രശസ്തരായ ജ്യോതിഷികള്‍ തയ്യാറാക്കിയത്. ഇതില്‍ഒന്നും ഒരു കുഴപ്പവും കാണുന്നില്ല. കുമാരിയുടെ അച്ഛനെ ആരോ തെറ്റിധരിപിച്ചതാണ്. ദയവായീ ഇതു കൈപ്പറ്റിയാലും." ഇത്രയും പറഞ്ഞു കുമാരന്‍ മല്ലനമാര്‍ വരും മുന്പേ തടിതപ്പി. കുമാരിക്ക് ഇതുവരെ അന്ധാളിപ്പ് മാറിയില്ല. തന്‍റെ കുമാരേട്ടന്‍ ഒരു ധീരന്‍ തന്നെ. ലുക്ക്‌ ഇല്ലേല്‍ എന്താ? ധൈര്യം ഉണ്ടല്ലോ. പക്ഷെ പിതാ ശ്രീ വേണ്ടാന്ന് പറഞ്ഞ ബന്ധം തുടര്‍ന്നാല്‍ ?... തിരിച്ചു കൊട്ടാരത്തില്‍ എത്തിയ കുമാരി ആകെ വിഷ്ണ്ണ് യായിരുന്നു.

"എന്ത് പറ്റി കുമാരി ഒരു വൈക്ലബ്യം..." രാജാവ് ചോദിച്ചു..
" അത്... പിതാശ്രീ..."
"കുമാരീ മടിക്കാതെ പറയൂ..."
" അത്... അത്... സ്വയംവരം..."
"ഹ ഹ ഹാ .... മകളെ, നിന്റെ ദുഃഖം ഞാന്‍ മനസിലാക്കുന്നു. അതിനെന്താ... നമുക്കു സ്വയംവരം- സീസണ്‍2 നടത്താം ."
"അതല്ല പിതാശ്രീ..."
"പിന്നെന്താണ്.. എന്തായാലും തുറന്നു പറയു ..."
"ആദ്യ സ്വയം വരം ജയിച്ച കുമാരനെ മതി എനിക്ക്... അല്ലാതെ എനിക്കീ ജന്മം മറ്റൊരു വിവാഹം വേണ്ട."
"എന്ത് പറഞ്ഞു നീ... ധിക്കാരി... കടന്നു പോകു എന്‍റെ മുന്നില്‍ നിന്നും..."

പിറ്റേന്ന് മുതല്‍ കുമാരി നിരാഹാരം തുടങ്ങി... കുമാരിക്കായി കൊണ്ടുവച്ച പാല്‍കഞ്ഞി പഴെമ്കഞ്ഞി ആയി... കാടിവെള്ളം ആയി... കുമാരിയുടെ തീരുമാനം മാറ്റിയില്ല... ആരോഗ്യനില മോശം ആയീ... കൊട്ടാരം വൈദ്യര്‍ രാജവിനോടെ പറഞ്ഞു..."ഇങ്ങനെ പോയാല്‍ കുമാരിയുടെ കാര്യം..."

രാജാവ് എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങി. തന്റെ പൊന്നു മകള്‍ ആണ്. അവള്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍... എന്ന് കരുതി ഈ ബന്ധം അനുവദിക്കാമോ? ഇതു അവളെ കാട്ടില്‍ കൊണ്ട് കളയുന്നതിനു തുല്യം അല്ലെ? പക്ഷെ അവളുടെ ജീവന്‍...ഒടുവില്‍ മനസില്ലാ മനസോടെ രാജാവ് സമ്മതം മൂളി. കുമാരി നിരാഹാരം നിര്‍ത്തി. രാജാവ് വിവാഹത്തിന് സമ്മതിച്ച വാര്‍ത്ത‍ നാടെങ്ങും പടര്ന്നു. കുമാരന്‍ ഹാപ്പി ആയ്‌.

പ്രിയപ്പെട്ട കൂട്ട് കാരെ, നമ്മളില്‍ ഒരുവന്‍ ആയ ആ കുമാരന്റെ വിവാഹം നടക്കാന്‍ പോകുക ആണ്. ഔദ്യോഗിക അറിയിപ്പ് ഉടന്‍ വരും. ആ വധൂ വരന്മാര്‍ക്ക് നല്ലൊരു വിവാഹ ജീവിതം നമുക്കു ആശംസിക്കാം.

വര്‍ഷങ്ങള്ക് ശേഷം....
കുമാരന്‍ ഇന്നു സ്വന്തം രാജ്യത്തില്ല. കുമാരിയുടെ ദേശത്തും അല്ല. അവര്‍ മറ്റൊരു രാജ്യത്ത് സര്‍വ പ്രതാപത്തോടെ കുഞ്ഞു കുട്ടി പരാധീനത കളുമായി സസുഖം കഴിഞു കൂടുകയാണ്. ഒരു ദുഃഖം മാത്രം.കുമാരന്റെ പ്രിയ ഭോജനം ആയ മത്തി ഫ്രൈ ഈ നാട്ടില്‍ കിട്ടാനില്ല!

2 comments:

Sabu Kottotty said...

12:25 ആയി, ഈ അര്‍ദ്ധരാത്രിയില്‍ ഇങ്ങനെ ചിരിച്ചാല്‍... ചിരിപ്പിച്ചാല്‍ ചിരിക്കാതിരിക്കുന്നതെന്തിനാ...!
ഉഷാറായി...

0000 സം പൂജ്യന്‍ 0000 said...

kollaaam valare nannaayittundu